സിഡ്‌നി: Blacktown St Alphonsa Syro Malabar ഇടവകയുടെ വിശ്വാസ പരിശീലന മതബോധന ദിനവും ഇടവക ദിനവും ശനിയാഴ്ച (May13th, 2023) ആഘോഷിച്ചു. മതബോധന അധ്യാപകരും 350 ഓളം വരുന്ന ഇടവകാoഗങ്ങളും ചേർന്ന് വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.
Melbourne Eparchy യുടെ പ്രിയങ്കരനായ ബിഷപ്പ് Bosco പിതാവ് ചടങ്ങിൽ പങ്കെടുക്കുകയും ജനങ്ങൾക്ക് സന്ദേശം നൽകുകയും ചെയ്തു. കൂടാതെ ഇടവകാംഗങ്ങളുടെ കൂടെയിരുന്ന് കലാപരിപാടികൾ കാണുകയും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ചടങ്ങിന്റെ മാറ്റ് കൂട്ടി. അതേസമയം നാടൻ ഭക്ഷണങ്ങളുടെ ഫുഡ് സ്റ്റാളും ലക്കി ഡ്രോയും പരിപാടിയുടെ ആകർഷണമായിരുന്നു.
പരിപാടിയിൽ വെച്ച് 2021, 2022 കാലയളവിൽ മതബോധനം 12 ാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും ഇടവകയിലെ 2022 HSC High Achieversനെയും അനുമോദിച്ചു. ഇത് കൂടാതെ Melbourne Eparchy സംഘടിപ്പിച്ച Logos quiz 2022 ഇൽ രണ്ടും മൂന്നും സ്ഥാനം നേടിയ ഇടവകയിലെ അംഗങ്ങളെയും Holyween 2022 competition ലെ രണ്ടാം സ്ഥാനക്കാരെയും അനുമോദിച്ചു.