മെയ് മാസം പതിനാറാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം.
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സമാധാനസംസ്ഥാപനത്തിൽ മനുഷ്യന്റെ സമഗ്രമായ വികസനവും, ഭൂമിയുടെ ആരോഗ്യപരമായ സംരക്ഷണവും ഉൾപ്പെടുന്നുവെന്നും, അതിനായുള്ള പ്രക്രിയകൾ ആരംഭിക്കേണ്ടതും, അതിന് പിന്തുണ നൽകേണ്ടതും നമ്മുടെ കടമയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് മെയ് മാസം പതിനാറാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ തന്റെ ഹ്രസ്വസന്ദേശം പങ്കുവച്ചു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
#സമാധാനം കെട്ടിപ്പടുക്കുക എന്നാൽ ദാരിദ്ര്യം ഇല്ലാതാക്കുക, പട്ടിണി ഇല്ലാതാക്കുക, ആരോഗ്യവും പരിചരണവും ഉറപ്പ് വരുത്തുക, പൊതു ഭവനം സംരക്ഷിക്കുക, മൗലികാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക, മനുഷ്യന്റെ ചലനാത്മകത മൂലമുണ്ടാകുന്ന വിവേചനം മറികടക്കുക തുടങ്ങിയ വികസന പ്രക്രിയകൾ ആരംഭിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്.
#സമാധാനം കെട്ടിപ്പടുക്കുക എന്ന ഹാഷ്‌ടാഗോടുകൂടി പങ്കുവച്ച ട്വിറ്റർ സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ പങ്കുവയ്ക്കപ്പെടുന്നു
source: https://www.vaticannews.va/ml/pope/news/2023-05/pope-francis-tweet-process-of-integral-development-peace.html